മനസ്സോടിത്തിരി മണ്ണ്
October 7, 2026
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ മനസ്സോടൊത്തിരി മണ്ണ് എന്ന പദ്ധതിയുടെ ഭാഗമായി അഞ്ച് ഗുണഭോക്താക്കൾക്ക് ഭൂമി നൽകി.പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനു വർഗീസ് ഈ ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത ആധാരം കൈമാറി. ഇരുമ്പുപാലം ദേശത്ത് നെല്ലിതെക്കേതില് വീട്ടില് ഗിരിജ എം, വടക്സകുംപാടം ദേശത്ത് അമ്പഴപ്പുളളി സരസു, ചീനികടവ് ദേശത്ത് താഴത്ത് വീട്ടില് മനോജ് , കണ്ണാറ ദേശത്ത് പൊന്മാണി ചാക്കുണ്ണി ഭാര്യ റോസി ചാക്കുണ്ണി എന്നീ ഗുണഭോക്താക്കൾക്കാണ് ഇപ്പോൾ സ്ഥലം അനുവദിച്ച് ആധാരം നൽകിയിട്ടുള്ളത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ കെ പി ചാക്കോച്ചൻ, വികസനകാര്യ സ്റ്റാൻഡ് ചെയർപേഴ്സൺ ശ്രീമതി ജോളി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീന വർഗീസ് ,മെമ്പർ ശ്രീ ജോസ് ,സെക്രട്ടറി ഡോ. ബിന്ദു ടി എൻ, അസിസ്റ്റന്റ് സെക്രട്ടറി പോളി സി കെ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സ്വാലിഹ പി എ എന്നിവർ പങ്കെടുത്തു. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഈ ഭൂമി ലഭിച്ചവർ എത്രയും പെട്ടെന്ന് ഭവനനിർമ്മാണം പൂർത്തീകരിക്കട്ടെ എന്ന് പ്രസിഡണ്ട് ആശംസിച്ചു.