പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.
മിനു വര്‍ഗീസ്
പ്രസിഡൻ്റ്
കെ പി ചാക്കോച്ചന്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജോളി ജോര്‍ജ്ജ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വിനോദ് ടി ബി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സീന വര്‍ഗീസ്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ഡോ.ബിന്ദു ടി എന്‍
സെക്രട്ടറി, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം - പട്ടിക്കാട് താലൂക്ക് - തൃശൂര്‍ ജില്ല- തൃശൂര്‍
വാര്‍ഡുകള്‍-24 ,നിയമസഭാമണ്ഡലം -ഒല്ലൂര്‍ , ലോകസഭാ മണ്ഡലം - തൃശൂര്‍
വില്ലേജുകള്‍ -പാണഞ്ചേരി ,പീച്ചി
ആകെ ജനസംഖ്യ-46778 (2011 സെന്‍സസ് പ്രകാരം)
വിസ്തീര്‍ണം- 14.71 ച.കീ.മീ