2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തൂഫാൻ 2.0 സംസ്ഥാനതല ഉദ്ഘാടനം

September 26, 2026

“ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ 2.0)രണ്ടാം ഘട്ടത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് വേങ്ങരയില്‍ ബഹു.മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് അങ്കണത്തിൽ വെച്ച് ഫ്ലാഗ് ഉയർത്തി പതാക ഉയര്‍ത്തി, പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോലീസ് , എക്സൈസ് ഉദ്ദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും വിദ്യാര്‍ത്ഥികള്‍ ,അദ്ധ്യപകര്‍, കുടുംബശ്രീ,ഹരിതകർമസേനാംഗങ്ങൾ, പൊതുജനങ്ങൾ,വിവിധ സാമൂഹ്യ സംസ്കാരിക രംഗത്തുളളവര്‍ പരിപാടിയില്‍ പങ്കെടുത്തു. പോലീസ് ഓഫീസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ബോധവത്കരണ ക്ലാസ്സ്
ബോധവത്കരണ ക്ലാസ്സ്